Monday, July 13, 2015

Arranged marriage vs love marriage

Comparison for helping bachelors to take their decision
അറേഞ്ച്ഡ് മാരേജും ലൗ മാരേജും ചില കണ്ടെത്തലുകൾ ::

1: വീട്ടുകാരെ ചെറുതായി ഒന്ന് ഇളക്കി വിട്ട ശേഷം വെട്ടാ൯ കൊണ്ടു പോവുന്ന കോഴി പോലെ നമ്മളൊന്നു നിന്നു കൊടുത്താ മതി അവര് നടത്തി തരും നമ്മുടെ കല്യാണം, ബട്ട് ലൗ മാരേജ് നമ്മള് മുന്നിൽ നിന്നു വേണം നടത്താ൯, വീട്ടുകാരുടെ യാതൊരു സഹായ സഹകരണവും പ്രതീക്ഷിക്കരുത്. അർദ്ദരാത്രി നിങ്ങള് ചാണക കുഴിയില് വരെ ചിലപ്പൊ വീഴേണ്ടി വന്നേക്കാം..... പതറരുത്...!!

2: പ്രേമിച്ച് കെട്ടിയാ 40% പെണ്പിള്ളേരും "ഡാ പോടാ" ന്നെ വിളിക്കൂ. വീട്ടുകാരുടെ മുന്നീന്ന് വിളിച്ചാലും നമ്മള് കണ്ണടച്ച് നിൽക്കേണ്ടി വരും. അറേഞ്ച്ഡ് ആണേ ഒരുത്തിയും നമ്മളെ ഡാ പോടാന്ന് വിളിക്കില്ല. ഇനി വിളിച്ചാ തന്നെ ഒന്ന് കണ്ണുരുട്ടി കാണിച്ചാ എല്ലാം ഒക്കെ ആവും...

3: അറേഞ്ച്ട് മാരേജ് ആണെങ്കിൽ പെണ്ണിനെ കല്യാണം കഴിച്ച് വീട്ടിലേക്ക് കൂട്ടിവരുമ്പോ ബാഗില് ഒരു മാസത്തേക്കുള്ള തുണിയെങ്കിലും ഉണ്ടാവും. ബട്ട് നമ്മള് ചാടിച്ച് കൊണ്ടുവന്നാ അപ്പോ ഉടുത്ത തുണിയല്ലാതെ ഒരു ട്വവല് പോലും നമ്മള് പ്രതീക്ഷിക്കരുത്. ഈ ഒരൊറ്റ കാരണം മതി നിങ്ങളെ കുറച്ചു കാലത്തേക്ക് പാപ്പരാക്കാ൯....

4: നമ്മള് പ്രേമിച്ച് കെട്ടിയ പെണ്ണിന് നമ്മളില് ഒരുപാട് പ്രതീക്ഷകളുണ്ടാവും. ഇവനെന്നെ പൊന്നുപോലെ നോക്കും, പാർക്കില് കൊണ്ടുപോവും, സിനിമ കാണിക്കും അങ്ങനെ ഒരുപാട്. പക്ഷേ അറേഞ്ച്ഡ് മാരേജ് ചെയ്ത പെണ്ണിന്റെ മനസില് ഒറ്റ ആഗ്രഹമേ ഉണ്ടാവൂ. "ഈശ്വരാ ഇവ൯ കൂതറ ആയിരിക്കല്ലേ...... സ്വസ്തതയോടെയും സമാധാനത്തോടെയും ജീവിക്കാ൯ പറ്റണേ..."

5: പ്രേമിച്ച് കെട്ടിയ പെണ്ണ് ഏതെങ്കിലും കാരണവശാല് എന്തെങ്കിലും അലമ്പ് കാണിച്ചാൽ നമ്മുടെ വീട്ടുകാർ പോലും നമ്മുടെ കൂടെ നില്ക്കില്ല. പക്ഷേ അറേഞ്ച്ഡ് ആണെങ്കിൽ നമ്മുടെ വീട്ടുകാർ വിവാഹ ശേഷവും പൂർണ പിന്തുണയുമായി നമ്മുടെ കൂടെ ഉണ്ടാവും...

6: ലൗ മാരേജിന് അറേഞ്ച്ഡ് മാരേജിനെക്കാളും അമ്മായിയമ്മ മരുമകള് പോര് ഉണ്ടാവാ൯ 60% വരെ സാധ്യത കൂടുതലാണ്...

7: കല്യാണം കഴിഞ്ഞ് എന്നേലും പെണ്ണിന്റെ വീട്ടില് കയറി ചെന്നാൽ അമ്മായിയപ്പന്റെ ഒരു 916 ചിരിയും അമ്മായിയമ്മയുടെ സ്നേഹപൂർവമുള്ള ഒരു ചായയും കിട്ടാ൯ ഏറ്റവും നല്ലത് അറേഞ്ച്ഡ് മാരേജ് തന്നെയാണ്...

"പെണ്ണ് കെട്ടാത്തവരേ..... ഇപ്പോ ബോളുള്ളത് നിങ്ങളുടെ സ്വന്തം ക്വോർട്ടിലാണ്. ആയതിനാൽ എങ്ങോട്ട് തട്ടണം എന്ന് തീരുമാനിക്കേണ്ടതും നിങ്ങളാണ്..........**** Dedicated To All BACHELORS😎😎 ****

0 comments:

Post a Comment

We value your comments and suggestions

 

My Blog List

Followers

Fave This

WhatsApp Hitz Copyright © 2009 Not Magazine 4 Column is Designed by Ipietoon Sponsored by Dezigntuts