Sunday, June 28, 2015

Good son and good friend

ഷബീര് കളിയാട്ടുമുക്ക് എന്ന ഫെസ് ബുക്കിലെ ഒരു
സഹോദരന് സ്വന്തം മകനില് നിന്ന് ഉണ്ടായ
ഏവരുടെയും കണ്ണ് നനയിപ്പിക്കുന്ന ഒരു അനുഭവം..
----------
രണ്ട് ദിവസം മുമ്പ് ഞാന്
ഹിഷാം മോന് പുതിയൊരു ബാഗ്
കൊണ്ടു കൊടുത്തു.അപ്രതീക്ഷിതമായി
പുതിയ ബാഗ് കിട്ടുമ്പോ ...മോന്റെ മുഖത്ത്
വലിയ സന്തോഷമായിരുന്നു
ഞാന് പ്രതീക്ഷിച്ചത്.
എന്നാല്....
ബാഗ് തിരിച്ചും മറിച്ചും നോക്കിയിട്ട്
" ഇപ്പോ ..., പഴയ ബാഗ് തന്നെ മതി
ഇത് അടുത്ത കൊല്ലം കൊണ്ടു പോവാമന്ന് "മോന്
" അതെന്താടാ...ബാഗ് ഇഷ്ടായില്ലേ..?"
" ഇഷ്ടാവാഞ്ഞിട്ടൊന്നുമല്ല..."
" പിന്നെ...?"
" അതൊന്നുല്ലൃാ...."
" പറ...ഉപ്പച്ചിനോട് പറ.."
" അത്...., ന്റെ ചെങ്ങായി അജീഷ് ഇപ്പഴും പുസ്തകം
കൊണ്ടു വരണത് കവറിലാ...ഓന്ക്ക്
ബാഗില്ല...ഓന്റെ അച്ഛന് മരിച്ചതല്ലേ...അ
പ്പൊ...ഞാന് ഇനിം പുതിയ ബാഗ് കൊണ്ടു
പോവണത് ശരിയല്ലല്ലോ...."
" ഹാ...അതാണോ ! നല്ല കാരൃം...എന്നാ പഴയ ബാഗ്
അജീഷിന് കൊടുത്താളാ..." ഞാന് പറഞ്ഞു.
" ഹേയ് ....അത് വേണ്ട...! ഉപ്പച്ചി തന്നെയല്ലേ
ഇന്നാള് പറഞ്ഞത് നമ്മക്ക് ഇഷ്ടളളതാണ്
വേറെരാള്ക്ക് കൊടുക്കേണ്ടതെന്ന്...പുതിയ ബാഗ്
അജീഷിന് കൊടുത്താലോ ഉപ്പച്ചിയേ...ഞാന്
പഴയതെന്നെ ഉപയോഗിച്ചോളാം..."
യാ..ബുനയ്യാ...ന്റെ പൊന്നു മോനെ..!
കരഞ്ഞുകൊണ്ട് ഞാനവനെ കെട്ടിപിടിച്ച്
ഉമ്മവെച്ചു...!
സൃഷ്ടാവേ....നിനക്കാണ് സര്വ്വ സ്തുതിയും..!
എന്റെ പ്രാര്ത്ഥന നീ സ്വീകരിച്ചല്ലോ....!
" ഉപ്പച്ചി ഇതു പോലുളള ഒരു ബാഗു കൂടി കൊണ്ടു
വരാം...രണ്ടാളും ഒരു പോലുളള ബാഗ് ഉപയോഗിച്ചാ
മതി...."
ഞാനിത് പറഞ്ഞപ്പോ....,മോന്റെ കണ്ണിലുളള
പ്രകാശവും , എന്നോടുളള ഇഷ്ടവുമെനിക്ക്
കാണാനായി.....!അവനെന്നെ കെട്ടി പിടിച്ച്
ഉമ്മവെച്ചു....
ഇതാ ....ഹിഷാമു പോവുകയാണ്...!
അവന്റെ പ്രിയ സുഹൃത്തിനുളള സ്നേഹ
സമ്മാനവുമായി.....
അവര് വളരട്ടെ നന്മയുളള ,കണ്കുളിര്മ്മയുളള
കൂട്ടുകാരായി.....
നമുക്ക് പ്രാര്ത്ഥിക്കാം...

0 comments:

Post a Comment

We value your comments and suggestions

 

My Blog List

Followers

Fave This

WhatsApp Hitz Copyright © 2009 Not Magazine 4 Column is Designed by Ipietoon Sponsored by Dezigntuts